പയ്യന്നൂർ: പെരുമ്പ ഇക്കോ തണൽ പാർക്കിന് സമീപത്തെ പുഴയിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. പയ്യന്നൂർ ടൗണിലെ മാളിലെ ജീവനക്കാരിയായ കാനായി മുക്കൂട് സ്വദേശിനി സി. ശ്രുതി (24) യുടെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ പുഴയിൽ നിന്ന് കണ്ടെടുത്തത്.
തിങ്കളാഴ്ച രാത്രി മുതൽ അഗ്നിരക്ഷാ സേനയും സ്കൂബാ ടീമും ചേർന്ന് പുഴയിൽ ഊർജ്ജിത തിരച്ചിൽ നടത്തിവരികയായിരുന്നു. പയ്യന്നൂർ ഫയർ സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ നടത്തിയ തിരച്ചിലിനൊടുവിലാണ് പെരുമ്പ തണൽ ഇക്കോ പാർക്കിന് സമീപത്തുനിന്നും മൃതദേഹം കണ്ടെത്തിയത്.
കാനായി മുക്കൂടിലെ പരേതനായ ചന്ദ്രന്റെയും ജാനകിയുടെയും മകളാണ് മരിച്ച ശ്രുതി. സഹോദരി: ശ്രീലക്ഷ്മി. തുടർനടപടികൾക്കായി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.














Leave a Reply