മഴ ശക്തമാകുന്നു: കാസര്‍കോട് ഉള്‍പ്പെടെ 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഇന്ന് വൈകുന്നേരം ‘കവചം’ ദുരന്ത മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങും

കാസര്‍കോട്: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മഴ സാധ്യത പ്രവചനത്തെ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ ഇന്ന് (23/10/2026) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (ഗടഉങഅ) മുന്നറിയിപ്പ് നല്‍കി.
അപകട സാധ്യതകള്‍ മുന്‍കൂട്ടി അറിയിക്കുന്നതിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 04.00 നും 04.30 നും ഇടയില്‍ കാസര്‍കോട് ജില്ലയിലെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ‘കവചം’ (ഗമണമഇഒമങ) ദുരന്ത മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങും. സൈറണ്‍ മുഴങ്ങുമ്പോള്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും, ഇത് ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായുള്ള ഔദ്യോഗിക നടപടിക്രമമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവര്‍ പ്രത്യേക മുന്‍കരുതലുകള്‍ സ്വീകരിക്കണം. ആവശ്യമായ ഘട്ടങ്ങളില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറാന്‍ തയ്യാറാകണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ജില്ലാ ഭരണകൂടവും സജ്ജമായിട്ടുണ്ട്.
കാസര്‍കോടിന് പുറമെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *