കണ്ണൂർ സർവകലാശാല എൻ.എസ്.എസ് അവാർഡ്: മികച്ച പ്രോഗ്രാം ഓഫീസറായി ഡോ. വിനീഷ് കുമാർ കെ. വി. തിരഞ്ഞെടുക്കപ്പെട്ടു

കാഞ്ഞങ്ങാട്: 2024-25 അധ്യയന വർഷത്തെ കണ്ണൂർ സർവകലാശാല എൻ.എസ്.എസ് (NSS) അവാർഡുകൾ പ്രഖ്യാപിച്ചു. കാഞ്ഞങ്ങാട് നെഹ്‌റു ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ ഇക്കണോമിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ. വിനീഷ് കുമാർ കെ. വി. മികച്ച പ്രോഗ്രാം ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ടു.
കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് 5-ന്റെ പ്രോഗ്രാം ഓഫീസറായി സേവനമനുഷ്ഠിച്ചു വരികയാണ് ഡോ. വിനീഷ് കുമാർ. വിദ്യാർത്ഥികൾക്കിടയിൽ സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിനും എൻ.എസ്.എസ് പ്രവർത്തനങ്ങൾ മികവോടെ ഏകോപിപ്പിക്കുന്നതിനും അദ്ദേഹം നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ചാണ് ഈ പുരസ്കാരം.
കാഞ്ഞങ്ങാട് നെഹ്‌റു ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റുകളായ 4, 5, 96 എന്നിവയുടെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു. വിദ്യാഭ്യാസ മേഖലയിലെയും സാമൂഹിക സേവന രംഗത്തെയും അദ്ദേഹത്തിന്റെ ഈ നേട്ടം കോളേജിനും നാടിനും അഭിമാനമായി മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *