നീലേശ്വരം പള്ളിക്കരയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊവ്വൽ സ്വദേശി മരിച്ചു

ബോവിക്കാനം: നീലേശ്വരം പള്ളിക്കരയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാസർകോട് പൊവ്വൽ സ്വദേശി മരിച്ചു. നെല്ലിക്കാട് സ്വദേശി ഷാഫി കോളക്കോട് (50) ആണ് മരിച്ചത്.

നാല് ദിവസം മുമ്പായിരുന്നു പള്ളിക്കരയിൽ വെച്ച് അപകടം നടന്നത്. ഷാഫി സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മരണം സംഭവിച്ചത്.

ഭാര്യ: ഫൗസിയ.

മക്കൾ: ഫാസിൽ റഹ്മാൻ, ഷിഫാറത്ത്.

സഹോദരങ്ങൾ: ഫസീല, സുഹ്‌റ, ഖൈറുന്നീസ.

Leave a Reply

Your email address will not be published. Required fields are marked *