കാസർകോട്: നഗരമധ്യത്തിലെ ഫ്ലൈ ഓവറിന് മുകളിലാണ് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ ഈ ഫോട്ടോഷൂട്ട് നടന്നത്. ചട്ടഞ്ചാൽ-ചെർക്കള ഭാഗത്ത് റോഡ് പണി നടക്കുന്നതിനാൽ ഒരു വശത്ത് ഗതാഗത നിയന്ത്രണമുണ്ടെങ്കിലും, ഇവർ ഫോട്ടോ എടുക്കുന്ന ഭാഗത്ത് വാഹനങ്ങൾ സാധാരണ നിലയിൽ കടന്നുപോകുന്നുണ്ട്.
തൊട്ടടുത്ത് തന്നെ വലിയ വാഹനങ്ങൾ വേഗതയിൽ വരുന്നത് അവഗണിച്ചാണ് യുവാക്കൾ ബൈക്ക് റോഡിന് നടുവിൽ നിർത്തി ഫോട്ടോ എടുക്കുന്നത്.
വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ യുവാക്കൾക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.
കാസർകോട് ദേശീയപാതയിൽ ബൈക്ക് കുറുകെയിട്ട് ഫോട്ടോഷൂട്ട്; സോഷ്യൽ മീഡിയയിൽ വിമർശനം













Leave a Reply