യാത്രക്കാർക്ക് ആശ്വാസം: ചെർക്കള – ചട്ടഞ്ചാൽ ദേശീയപാത മെയ് 11ന് തുറക്കും

കാസർകോട് യാത്രക്കാർക്ക് ആശ്വാസം: ചെർക്കള – ചട്ടഞ്ചാൽ ദേശീയപാത തിങ്കളാഴ്ച തുറക്കും
കാസർകോട്: ദേശീയപാത വികസനത്തിനായി അടച്ചിട്ടിരുന്ന ചെർക്കള – ചട്ടഞ്ചാൽ പാത തിങ്കളാഴ്ച മുതൽ ഗതാഗതത്തിനായി തുറന്നുനൽകുന്നു. ചെർക്കള മുതൽ ബേവിഞ്ച (ചട്ടഞ്ചാൽ) വരെയുള്ള ഭാഗത്തെ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കി തിങ്കളാഴ്ചയോടെ പാത തുറക്കുമെന്ന് നിർമ്മാണക്കമ്പനി അധികൃതർ അറിയിച്ചു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് യാത്രക്കാർക്ക് ആശ്വാസകരമായ ഈ പ്രഖ്യാപനമുണ്ടായത്.

ദേശീയപാത നിർമ്മാണം നടക്കുന്നയിടങ്ങളിൽ കഴിഞ്ഞ വർഷം മണ്ണിടിച്ചിലും വെള്ളക്കെട്ടും ഉണ്ടായ സാഹചര്യത്തിൽ ഇത്തവണ കർശന ജാഗ്രത പാലിക്കാൻ കളക്ടർ നിർദ്ദേശം നൽകി. വീരമല കുന്നിലെ സുരക്ഷാ പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കാൻ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കും. കാലവർഷം മെയ് 23-ഓടെ എത്താൻ സാധ്യതയുള്ളതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കാനും കരാർ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *