മൈസൂരുവിലെ നഴ്‌സിങ് കോളജ് ഹോസ്റ്റലുകളില്‍ നിലവാരമില്ലാത്ത ഭക്ഷണമെത്തിച്ച സ്ഥാപനം പൂട്ടി കര്‍ണാടക സര്‍ക്കാര്‍

മൈസൂരുവിലെ നഴ്‌സിങ് കോളജ് ഹോസ്റ്റലുകളില്‍ വിളമ്പുന്നത് ഗുണനിലവാരം ഇല്ലാത്ത ഭക്ഷണമെന്ന വിദ്യാര്‍ഥികളുടെ പരാതിയില്‍ കടുത്ത നടപടിയുമായി കര്‍ണാടക സര്‍ക്കാര്‍. ഗ്ലോബല്‍ എജുക്കേഷന്‍ സര്‍വീസ് എന്ന സ്ഥാപനം പൂട്ടി. കണ്‍സള്‍ട്ടന്‍സിയുടെ ലൈസന്‍സും റദ്ദാക്കി. കെ സി വേണുഗോപാല്‍ എംപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.

മെസില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. മെസിലെ സാമ്പിളുകള്‍ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. ഫലം വന്നശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി വ്യക്തമാക്കി. സ്വീകരിച്ച നടപടികള്‍ കെ.സി. വേണുഗോപാലിനെ അറിയിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *