ജില്ലാ ഇസ്‌ലാമിക കലാമേള ‘മുസാബഖ’: മൊഗ്രാൽ പുത്തൂരിൽ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

കാസർകോട്: സമസ്ത മദ്‌റസാധ്യാപക സംഘടനയായ ജംഇയ്യത്തുൽ മുഅല്ലിമീൻ സംഘടിപ്പിക്കുന്ന ജില്ലാ ഇസ്‌ലാമിക കലാമേള ‘മുസാബഖ’യ്ക്കായി 1001 അംഗ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. നവംബർ 21, 22 തീയതികളിൽ മൊഗ്രാൽ പുത്തൂരിലെ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ നഗറിലാണ് കലാമേള അരങ്ങേറുന്നത്.

മൊഗ്രാൽ പുത്തൂരിൽ നടന്ന സ്വാഗതസംഘം രൂപീകരണ സംഗമം സമസ്ത ജില്ലാ പ്രസിഡന്റ് എം.എസ് തങ്ങൾ മദനി ഓലമുണ്ട ഉദ്ഘാടനം ചെയ്തു. അബൂബക്കർ സാലൂദ് നിസാമി അധ്യക്ഷത വഹിച്ച ചടങ്ങിൽ അഷ്‌റഫ് ദാരിമി പള്ളങ്കോട് ആമുഖ പ്രഭാഷണം നടത്തി.

പി.എം മുനീർ ഹാജി, അഷ്‌റഫ് അസ്‌നവി മർദള, ഹാഷിം ദാരിമി ദേലമ്പാടി, ഹനീഫ് അസ്‌നവി ഉളിയത്തടുക്ക, മൊയ്തു മൗലവി ചെർക്കള, ഹാരിസ് ദാരിമി ബെദിര, ഹനീഫ് ദാരിമി ബെജ്ജ, ഖലീൽ ഹസനി വയനാട്, മൂസ നിസാമി നാട്ടക്കൽ, കെ.സി ഇർഷാദ്, സി.എ അബ്ദുൽ മജീദ്, കെ.എം അബ്ദുൽ റഹ്മാൻ, അബ്ബാസ് ദിഡുപ്പ, അബ്ദുൽ റഹ്മാൻ ഹാജി, എസ്.പി സലാഹുദ്ദീൻ, നൂറുദ്ദീൻ കോട്ടക്കുന്ന്, മുസ്തഫ റഹ്മാനി, ഷാഫി ദാരിമി, റിയാസ് അശ്ശാഫി തുടങ്ങിയവർ സംബന്ധിച്ചു.

ഭാരവാഹികൾ:

  • മുഖ്യ രക്ഷാധികാരി: എം.എസ് തങ്ങൾ ഓലമുണ്ട
  • ചെയർമാൻ: പി.എം മുനീർ ഹാജി
  • വർക്കിങ് ചെയർമാൻ: അബൂബക്കർ സാലൂദ് നിസാമി
  • കൺട്രോളർ: മൂസ നിസാമി നാട്ടക്കൽ
  • ജനറൽ കൺവീനർ: അഷ്‌റഫ് ദാരിമി പള്ളങ്കോട്
  • വർക്കിംഗ് കൺവീനർ: നൗഫൽ ഹാജി
  • ട്രഷറർ: കെ.സി ഇർഷാദ്

മേളയുടെ സുഗമമായ നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികളെയും യോഗത്തിൽ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *