കൊയിലാണ്ടി: കോഴിക്കോട് അകലാപ്പുഴയിൽ ഉല്ലാസയാത്രയ്ക്കിടെ ബോട്ടിൽ നിന്ന് കായലിൽ വീണ് അഞ്ചു വയസ്സുകാരൻ മരിച്ചു. ഓമശ്ശേരി നടമ്മൽപൊയിൽ മേലെ തിരിയംകൊട്ടുമ്മൽ കുന്നുമ്മൽ ഹാരിസ്–മറിയം സുനൈന ദമ്പതികളുടെ മകൻ മുഹമ്മദ് ഐസാം ആണ് മരിച്ചത്. ആലിൻതറ റബ്ബാനിയ കിൻസ് ഇംഗ്ലീഷ് സ്കൂളിലെ എൽ.കെ.ജി വിദ്യാർഥിയാണ്.
ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ബോട്ടിന്റെ മുകളിലത്തെ നിലയിൽനിന്ന് കുട്ടി കായലിലേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ ഒപ്പമുണ്ടായിരുന്നവർ പുഴയിലിറങ്ങി തിരച്ചിൽ നടത്തി കുട്ടിയെ കരയ്ക്കെത്തിച്ചു.
തുടർന്ന് ആംബുലൻസിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
യമിൻ അബ്ദുള്ള ഏക സഹോദരനാണ്.














Leave a Reply