കാസർകോട്: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർന്നതിനെത്തുടർന്ന് പരീക്ഷ റദ്ദാക്കേണ്ടി വന്ന സാഹചര്യത്തിൽ പ്രതിഷേധം ശക്തമാകുന്നു. പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും സുതാര്യമായ പരീക്ഷാ സംവിധാനം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് കാസർകോട് ജില്ലയിൽ എം.എസ്.എഫ് പ്രതിഷേധം സംഘടിപ്പിച്ചത്. എം.എസ്.എഫ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് ഹെഡ് പോസ്റ്റോഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
പരീക്ഷാ നടത്തിപ്പിലെ വീഴ്ചകൾ അർഹരായ വിദ്യാർത്ഥികളുടെ ഭാവി തകർക്കുന്നതാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചതോടെ വലിയ രീതിയിലുള്ള സംഘർഷാവസ്ഥ ഉടലെടുത്തു. തുടർന്ന് റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കാസർകോട് നിയുക്ത എംഎൽഎയും മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡൻ്റുമായ കല്ലട്ര മാഹിൻ ഹാജി മാർച്ച് ഉദ്ഘാടനം ചെയ്തു. എംഎസ്എഫ് നിയോജക മണ്ഡലം പ്രസിഡൻ്റ് ഹാഷിർ മൊയ്തീൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ രംഗത്തെ കേന്ദ്ര സർക്കാരിൻ്റെ വീഴ്ചകൾക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്ന് നേതാക്കൾ പ്രഖ്യാപിച്ചു.













Leave a Reply