ചട്ടഞ്ചാൽ: മലബാർ ഇസ്‌ലാമിക് കോംപ്ലക്സ് (എം.ഐ.സി) ആർട്സ് ഫെസ്റ്റിന്റെ ഔദ്യോഗിക പ്രമേയവും പോസ്റ്ററും പ്രകാശനം ചെയ്തു. ‘ഖദ്ർ’ എന്ന തലക്കെട്ടിലാണ് ഈ വർഷത്തെ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ‘കഥകൾ എങ്ങനെയാണ് മനുഷ്യ സ്വത്വത്തെ രൂപപ്പെടുത്തുന്നത്’ എന്ന ആശയത്തെ മുൻനിർത്തി, കാസർഗോഡ് ജില്ലയിലെ മുസ്‌ലിം പാരമ്പര്യവും സാംസ്കാരിക പൈതൃകവും അടയാളപ്പെടുത്തുന്നതാണ് ഇത്തവണത്തെ പ്രമേയം.
എം.ഐ.സി ജനറൽ സെക്രട്ടറി സയ്യിദ് ഹുസൈൻ തങ്ങൾ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് മുബാറക് ഹസൈനാർ ഹാജി പ്രമേയ പ്രകാശനം നിർവഹിച്ചു. ഫെസ്റ്റിന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം എം.ഐ.സി സീനിയർ വൈസ് പ്രസിഡന്റ് ബെർക്ക അബ്ദുല്ല കുഞ്ഞി ഹാജി, സമസ്ത കാസർകോട് ജില്ലാ മുശാവറ അംഗം ചെങ്ങള അബ്ദുല്ല ഫൈസിക്ക് നൽകി നിർവഹിച്ചു.
ചടങ്ങിൽ സമസ്ത കാസർകോട് ജില്ലാ കാര്യദർശി സിദ്ദിഖ് നദ്‌വി ചേരൂർ, എം.ഐ.സി വൈസ് പ്രസിഡന്റ് മല്ലം സുലൈമാൻ ഹാജി, ജോയിന്റ് സെക്രട്ടറി ഇ. അബൂബക്കർ ഹാജി, പ്രവർത്തക സമിതി അംഗങ്ങളായ അബ്ദുൽ ഖാദർ മൗലവി മേനംകോട്, ഖാലിദ് ഫൈസി ചേരൂർ, അബ്ദുൽ ഖാദർ സഅദി, കുന്നിൽ അബ്ബാസ് ഹാജി, ബി.യു. അബ്ദുറഹ്മാൻ ഹാജി, ടി.ഡി. ഹസൻ കുഞ്ഞി, അർഷദുൽ ഉലൂം ദഅവ കോളേജ് പ്രിൻസിപ്പൽ അലി ദാരിമി, ദാറുൽ ഇർഷാദ് വൈസ് പ്രിൻസിപ്പൽ ഇർഷാദ് ഹുദവി, അബ്ദുള്ള അർഷദി, സ്വാദിഖ് ഹുദവി, അസ്‌ലം അർഷദി തുടങ്ങിയവരും അധ്യാപകരും വിദ്യാർത്ഥി പ്രതിനിധികളും സംബന്ധിച്ചു.
കാസർഗോഡിന്റെ പാരമ്പര്യവും മുസ്‌ലിം തനിമയും വ്യക്തമാക്കുന്ന വിപുലമായ സർഗാത്മക പരിപാടികളും മത്സരങ്ങളും വരും ദിവസങ്ങളിൽ ഫെസ്റ്റിന്റെ ഭാഗമായി കാമ്പസിൽ അരങ്ങേറും.














Leave a Reply