ഉപ്പളയില്‍ മാരക മയക്കുമരുന്നായ എം ഡി എം എയുമായി പിടിയിലായ പ്രതിക്ക് രണ്ട് വര്‍ഷം കഠിനതടവും പിഴയും

കാസര്‍കോട്: മാരക മയക്കുമരുന്നായ എം ഡി എം എയുമായി ഉപ്പള ടൗണില്‍ നിന്നും പിടിയിലായ പ്രതിക്ക് കോടതി കഠിനതടവ് വിധിച്ചു. മണിമുണ്ട ബദറു മന്‍സിലില്‍ മുഹമ്മദ് ഷമീറിനെയാണ് (41) രണ്ട് വര്‍ഷം കഠിനതടവിനും 20,000 രൂപ പിഴയടക്കാനും ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ട് മാസം കൂടി അധിക തടവ് അനുഭവിക്കണമെന്ന് കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു.2021 ഓഗസ്റ്റ് 26-ന് രാത്രി 11:30-ഓടെയാണ് കേസിനാസ്പദമായ സംഭവം.

Leave a Reply

Your email address will not be published. Required fields are marked *