ചെറുവത്തൂർ മട്ടലായിൽ ദേശീയപാതയിലെ വിള്ളൽ; അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടർ

ചെറുവത്തൂർ മട്ടലായിൽ ദേശീയപാതയിൽ വിള്ളൽ ജില്ലാ കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തര പരിശോധന നടത്തി റിപ്പോർട്ട് നൽകണം. അമ്പത് മീറ്റർ അധികം നീളത്തിലാണ് വിള്ളൽ. സർവീസ് റോഡിലും വിള്ളൽ കണ്ടെത്തി. കഴിഞ്ഞ മഴക്കാലത്ത് ഇവിടെ നിരന്തരം കുന്നിടിയുന്ന സാഹചര്യം ഉണ്ടായിരുന്നു.

മട്ടലായി ശിവക്ഷേത്രത്തിന് സമീപത്താണ് 50 മീറ്റർ അധികം നീളത്തിൽ വിള്ളൽ കണ്ടെത്തിയത്. ഇവിടെ റോഡ് അമർന്ന നിലയിലുമാണ്. വിള്ളൽ പുറത്തു കാണാതിരിക്കാൻ റോഡിലെ ടാറിങ് മുഴുവൻ പൊളിച്ചു മാറ്റുകയാണ് നിർമ്മാണ കരാറുകൾ. കഴിഞ്ഞദിവസം രാത്രി പെയ്ത മഴയിലാണ് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ദേശീയപാതയിൽ വിള്ളൽ രൂപപ്പെട്ടത്. ചെറിയ മഴയിൽ തന്നെ വീണ്ടും ദേശീയപാത തകരാൻ തുടങ്ങിയത് നാട്ടുകാരെ ആശങ്കയിൽ ആക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *