ഉപ്പളയിൽ ബസ് യാത്രക്കാരിയെ ശല്യം ചെയ്ത സംഭവം: കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി അറസ്റ്റിൽ

മഞ്ചേശ്വരം: ഉപ്പളയിൽ ബസ് യാത്രക്കിടെ 19 വയസ്സുകാരിയായ പെൺകുട്ടിയെ ശല്യം ചെയ്ത കേസിൽ കണ്ണൂർ സ്വദേശിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ അഞ്ചരക്കണ്ടി കീഴല്ലൂർ സ്വദേശി ഇബ്രാഹിം കണ്ടോത്തി (43) ആണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ ദിവസം ഉപ്പള ബസ് സ്റ്റാൻഡിൽ വെച്ചായിരുന്നു സംഭവം. ബസിൽ കയറി ഇരുന്ന പെൺകുട്ടിയെ പ്രതി പലതവണയായി ശല്യം ചെയ്യുകയായിരുന്നു. തുടർന്ന് ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട ശേഷവും ഇയാൾ ശല്യം ചെയ്യുന്നത് തുടർന്നു.

ശല്യം സഹിക്കാനാവാതെ വന്നതോടെ പെൺകുട്ടി ബഹളം വെക്കുകയായിരുന്നു. ഉടൻ തന്നെ സഹയാത്രികരായ മറ്റ് യാത്രക്കാർ ഇടപെട്ട് പ്രതിയെ തടഞ്ഞുവെച്ചു. തുടർന്ന് മഞ്ചേശ്വരം പൊലീസിൽ വിവരമറിയിക്കുകയും, സ്ഥലത്തെത്തിയ പൊലീസിന് യാത്രക്കാർ പ്രതിയെ കൈമാറുകയുമായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *