സിൽവർ ജൂബിലി നിറവിൽ ചൗക്കി കുന്നിൽ ഗ്രീൻസ്റ്റാർ ക്ലബ്; ലോഗോ പ്രകാശനം ചെയ്തു

ചൗക്കി കുന്നിൽ: മൊഗ്രാൽ പുത്തൂർ മേഖലയിലെ കലാ, കായിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ ‘ചൗക്കി കുന്നിൽ ഗ്രീൻസ്റ്റാർ’ ക്ലബ്ബ് 25-ാം വാർഷികത്തിന്റെ (സിൽവർ ജൂബിലി) നിറവിൽ. സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികൾ സംഘടിപ്പിക്കാൻ ക്ലബ്ബ് തീരുമാനിച്ചു.

ആഘോഷങ്ങളുടെ ഭാഗമായുള്ള ലോഗോ പ്രകാശനം മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. അബ്ദുല്ലക്കുഞ്ഞി നിർവഹിച്ചു.

സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനവും ഒപ്പം ജില്ലാതല ദഫ് മത്സരവും വരുന്ന സെപ്റ്റംബറിൽ നടക്കും. ഇതിനോടനുബന്ധിച്ച് വിവിധ സാമൂഹിക, സാംസ്കാരിക, കായിക മത്സരങ്ങളും ജീവകാരുണ്യ പദ്ധതികളും നടപ്പിലാക്കും.

ചടങ്ങിൽ ഗ്രീൻസ്റ്റാർ ക്ലബ്ബ് പ്രസിഡന്റ് നജീബ് കുന്നിൽ, ജനറൽ സെക്രട്ടറി മൂസാ ബാസിത്ത്, യൂത്ത് ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് സെക്രട്ടറി അൽത്താഫ് ചൗക്കി, ഗ്രീൻസ്റ്റാർ ട്രഷറർ നവാസ് കസ്സു, ഓർഗനൈസിംഗ് സെക്രട്ടറി ഹബീബ് മൂപ്പ, ഭാരവാഹികളായ ആത്തിഫ്, നിസാം മജൽ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *