ഷിറിയ കുന്നിൽ ദേശീയപാതയിൽ ഹൈവേ പൊലീസ് വാഹനത്തിന് പിന്നിൽ കാറിടിച്ചു; എസ്ഐ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്ക്

കാസർകോട്: കാസർകോട്–തലപ്പാടി ദേശീയപാതയിലെ ഷിറിയ കുന്നിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഹൈവേ പൊലീസ് എസ്ഐ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. ഹൈവേ പൊലീസ് എസ്ഐ രാഘവൻ, പൊലീസുകാരായ നിഖിൽ മനു, ബിനു, ഡ്രൈവർ സുഭാഷ്, കാർ ഓടിച്ചിരുന്ന മംഗളൂരു സ്വദേശി വിനോദ് രാജ് എന്നിവർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. പൊലീസ് വാഹനവും കാറും കുമ്പള ഭാഗത്തേക്ക് വരികയായിരുന്നു. ഷിറിയ കുന്നിലെത്തിയപ്പോൾ മുന്നിൽ സഞ്ചരിക്കുകയായിരുന്ന പൊലീസ് വാഹനത്തിന് പിന്നിൽ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *