ബേഡകം മീത്തല്‍ വീട് തറവാട് വയനാട്ടു കുലവന്‍ തെയ്യംകെട്ട് ഉത്സവം 2027 മാര്‍ച്ച് 26 മുതല്‍ 28 വരെ; ആഘോഷ കമ്മിറ്റി രൂപീകരിച്ചു

ബേഡകം: ചരിത്രപ്രസിദ്ധമായ ബേഡകം മീത്തല്‍ വീട് തറവാട്ടില്‍ വയനാട്ടു കുലവന്‍ തെയ്യംകെട്ട് മഹോത്സവം 2027 മാര്‍ച്ച് 26, 27, 28 തീയതികളില്‍ നടക്കും. ഉത്സവത്തിന് മുന്നോടിയായുള്ള കൂവ്വം അളക്കല്‍ മാര്‍ച്ച് 4-നും കലവറ നിറയ്ക്കല്‍ മാര്‍ച്ച് 26-നും നടക്കും.

ഉത്സവ നടത്തിപ്പിനായുള്ള വിപുലമായ ആഘോഷ കമ്മിറ്റി രൂപീകരണ യോഗം കെ. നീലകണ്ഠന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കുറ്റിക്കോല്‍ തമ്പുരാട്ടി ഭഗവതി ക്ഷേത്ര കഴകം പ്രസിഡന്റ് ആര്‍. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു.

ക്ഷേത്ര ആചാര സ്ഥാനികര്‍, ഭാരവാഹികള്‍, നാട്ടുകാര്‍, മാതൃസമിതി അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ദിവാകരന്‍ ജോത്സ്യര്‍ കുണ്ടംകുഴി, അനില്‍ ജോത്സ്യര്‍ തോരോത്ത് എന്നിവരുടെ കാര്‍മികത്വത്തില്‍ പ്രശ്‌നചിന്ത നടന്നു. തുടര്‍ന്ന് തറവാട് ഭരണസമിതി ട്രഷറര്‍ ടി. മാലിങ്കന്‍, പ്രാദേശിക സമിതി സെക്രട്ടറി പി.വി. ഗോപാലന്‍ ബേഡകം എന്നിവര്‍ ഭാരവാഹികളുടെ പാനല്‍ അവതരിപ്പിച്ചു.

യോഗത്തില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ബാലന്‍, ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് ഇ. കുഞ്ഞിരാമന്‍, കരിക്കേ പഞ്ചായത്ത് പ്രസിഡന്റ് ബാലചന്ദ്രന്‍ നായര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം നിഷ, പഞ്ചായത്ത് അംഗങ്ങളായ രാധ കൊട്ടാരം, മാധവി തോരോത്ത് എന്നിവര്‍ സംസാരിച്ചു.

കൂടാതെ, ഉത്തരമലബാര്‍ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് സി. രാജന്‍ പെരിയ, സെക്രട്ടറി നാരായണന്‍ ചൂരിത്തോട്, അടുക്കത്ത് ഭഗവതി ക്ഷേത്ര ട്രസ്റ്റി ചെയര്‍മാന്‍ വി.കെ. ജനാര്‍ദ്ദനന്‍ നായര്‍, ശ്രീവത്സന്‍ നമ്പ്യാര്‍, മാധവന്‍ നായര്‍ പെരളം, അനന്തന്‍ മുന്നാട്, കുഞ്ഞികൃഷ്ണന്‍ മാടക്കാല്‍, കൃഷ്ണന്‍ കാമലോന്‍, സരോജിനി തങ്കയത്തടുക്കം, ശാന്ത പുളിക്കാല്‍, സരസ്വതി കുണ്ടംകുഴി, തറവാട് സെക്രട്ടറി രാമകൃഷ്ണന്‍ കുണ്ടൂച്ചി തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

ആഘോഷ കമ്മിറ്റി ഭാരവാഹികള്‍:

  • ചെയര്‍മാന്‍: ബലരാമന്‍ നമ്പ്യാര്‍ മലാംകുണ്ട്
  • ജനറല്‍ കണ്‍വീനര്‍: പി.വി. ഗോപാലന്‍ ബേഡകം
  • ട്രഷറര്‍: ടി. മാലിങ്കന്‍
  • വര്‍ക്കിംഗ് ചെയര്‍മാന്‍മാര്‍: ആര്‍. കുഞ്ഞിക്കണ്ണന്‍, ജനാര്‍ദനന്‍ നായര്‍ പാണൂര്‍, വേണുഗോപാലന്‍ നായര്‍ പെരിയ, തമ്പാന്‍ പെരിയ

പ്രധാന ആചാര സ്ഥാനങ്ങള്‍:

  • തൊണ്ടച്ചന്റെ കോലധാരി: ജയന്‍ കുറ്റിക്കോല്‍
  • കണ്ടനാര്‍ കേളന്റെ കോലധാരി: ഷിജു കൂടാനം
  • തൊണ്ടച്ചന്റെ കര്‍മ്മി: വാമനന്‍ മരുതളം
  • വിഷ്ണു മൂര്‍ത്തിയുടെ കര്‍മ്മി: ചന്ദ്രന്‍ മരുതളം
  • ചൂട്ടൊപ്പിക്കുന്നതിനുള്ള നിയോഗം: കുഞ്ഞിരാമന്‍ എടമ്പൂരാട്ടി
  • കലവറ സൂക്ഷിപ്പ്: രാമകൃഷ്ണന്‍ കാമലം
  • ഏറ്റുകാരന്‍: എം. കുമാരന്‍ പേര്യ

Leave a Reply

Your email address will not be published. Required fields are marked *