ആലംപാടി: തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് ബിരുദം നേടിയ ഡോ. അശ്വനി കെ എ-യെ ആസ്ക് ആലംപാടി ഉപഹാരം നൽകി ആദരിച്ചു. ആസ്ക് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ ക്ലബ് മുൻ പ്രസിഡന്റ് മുസ്തഫ ഇ എ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് ഗപ്പു ആലംപാടി അധ്യക്ഷത വഹിച്ചു.
തുടർന്ന് പ്രസിഡന്റ് ഗപ്പു ആലംപാടി ഡോ. അശ്വനി കെ എ-യ്ക്ക് ക്ലബ്ബിന്റെ സ്നേഹോപഹാരം കൈമാറി. നാടിന്റെ അഭിമാനമായി മാറിയ ഡോ. അശ്വനിയുടെ നേട്ടം യുവതലമുറയ്ക്ക് വലിയ പ്രചോദനമാണെന്നും തുടർപഠനത്തിലും സേവനരംഗത്തും കൂടുതൽ ഉയരങ്ങളിലെത്താൻ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ചടങ്ങിൽ ഡോ. അശ്വനി നന്ദി പ്രകാശിപ്പിച്ചു സംസാരിച്ചു.
സെക്രട്ടറി ഹാരിസ് ബിസ്മില്ല സ്വാഗതം ആശംസിച്ച ചടങ്ങിൽ ക്ലബ് ഭാരവാഹികളും നാട്ടുകാരും സന്നിഹിതരായിരുന്നു.













Leave a Reply