മൊഗ്രാൽ പുത്തൂർ പഞ്ചായത്തിൽ വാർഡ് മെമ്പറുടെ ജനസമ്പർക്ക പരിപാടിക്ക് തുടക്കമായി

മൊഗ്രാൽ പുത്തൂർ: മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് 16-ാം വാർഡ് മെമ്പർ സെമീന സിദ്ദിഖിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഭവന സന്ദർശന ജനസമ്പർക്ക പരിപാടിക്ക് തുടക്കമായി. വാർഡിലെ മുഴുവൻ വീടുകളിലും നേരിട്ടെത്തി ജനങ്ങളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും പരാതികളും നിർദേശങ്ങളും ചോദിച്ചറിയുകയാണ് പരിപാടിയുടെ ലക്ഷ്യം.

ലഭിക്കുന്ന പരാതികളും നിർദേശങ്ങളും പ്രത്യേക ഫോറത്തിൽ രേഖപ്പെടുത്തി, ഗ്രാമപഞ്ചായത്ത് തലത്തിലും മറ്റ് വകുപ്പുകളിലും അടിയന്തര ഇടപെടൽ നടത്തി പരമാവധി വേഗത്തിൽ പരിഹാരം കണ്ടെത്താനാണ് ജനസമ്പർക്കത്തിലൂടെ ലക്ഷ്യമിടുന്നത്. സെപ്റ്റംബർ ഒന്നിന് മൊഗ്രാൽ പുത്തൂർ പഞ്ചായത്തിൽ കാസർകോട് എം.എൽ.എ എൻ.എ. നെല്ലിക്കുന്ന് / ജനപ്രതിനിധികൾ പങ്കെടുക്കുന്ന മുഖാമുഖം പരിപാടിക്ക് മുന്നോടിയായാണ് ഈ ജനസമ്പർക്ക യജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്.

ജനസമ്പർക്ക പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. അബ്ദുല്ലക്കുഞ്ഞി നിർവഹിച്ചു. അംസു മേനത്ത് അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ സിദ്ദിഖ് ബേക്കൽ, മുഹമ്മദ് കുന്നിൽ, കെ.ബി. അഷ്റഫ്, പി.എം. കബീർ ഹാജി, കെ.ബി. അബ്ദുല്ല, ഇർഫാൻ കുന്നിൽ, വാർഡ് മെമ്പർ സെമീന സിദ്ദിഖ്, മൈനസീദി കസബ്, സാഹിർ ഔലിയ, അഷ്റഫ് മഠത്തിൽ, സമീറ ഷാഫി, ലോഗി ഷരീഫ്, അസ്കർ പടിഞ്ഞാർ, കെ.ബി. റഫീഖ്, അബൂബക്കർ പടിഞ്ഞാർ, കരീം പാദാർ, സഫിയ ഇർഷാദ്, അബ്ദുറഹ്മാൻ ആയിഷ മസ്ജിദ്, ഷബാ സിദ്ദീഖ്, റുബീന ഇബ്രാഹിം, നബീസ അബ്ദുറഹ്മാൻ, മൈമൂന റസാഖ്, മൈമൂന അബൂബക്കർ, ഷാഫി പടിഞ്ഞാർ, റഫീഖ് ബി.എസ് തുടങ്ങിയവർ സംസാരിച്ചു.

ബഷീർ പടിഞ്ഞാറ് സ്വാഗതവും റിഷാദ് വലിയവളപ്പിൽ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *