e

കാസർകോട്: ജില്ലയിലെ ദേശീയപാതയിൽ രണ്ടിടങ്ങളിലായി ചരക്കുലോറികൾ മറിഞ്ഞ് അപകടം. പുല്ലൂർ കേളോത്തും ചെറുവത്തൂർ മട്ടലായിലുമാണ് അപകടങ്ങൾ സംഭവിച്ചത്. കേളോത്തുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർക്ക് പരിക്കേറ്റു.

നിർമ്മാണം പുരോഗമിക്കുന്ന ദേശീയപാതയിൽ പുല്ലൂർ കേളോത്ത് ഞായറാഴ്ച രാത്രിയാണ് ആദ്യ അപകടം ഉണ്ടായത്. കാസർകോട് ഭാഗത്തുനിന്ന് കാഞ്ഞങ്ങാട്ടേക്ക് ലോഡുമായി പോകുകയായിരുന്ന ലോറി കേളോത്ത് വളവിൽ നിയന്ത്രണം തെറ്റി സമീപത്തെ വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. പ്രദേശവാസിയായ ശ്രീധരൻ എന്നയാളുടെ വീട്ടുമുറ്റത്തേക്കാണ് വാഹനം പതിച്ചത്. അപകടത്തിൽ പരിക്കേറ്റ ലോറി ഡ്രൈവർ മഞ്ചേശ്വരം സ്വദേശി അബ്ദുൽ ഷഹീദിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാവിലെ ചെറുവത്തൂർ മട്ടലായി ദേശീയപാതയിലാണ് രണ്ടാമത്തെ അപകടം നടന്നത്. പ്ലൈവുഡ് കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം തെറ്റി റോഡിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *