തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന അൻവിത ജ്വല്ലറിയിൽ തീപിടിത്തം. സ്വർണം ഉരുക്കുന്നതിനിടെ ഗ്യാസ് ചോർന്നാണ് പെട്ടെന്ന് തീപടർന്നത്.
തീ ശ്രദ്ധയിൽപ്പെട്ടയുടൻ ഗ്യാസ് സിലിണ്ടർ സുരക്ഷിതമായി വലിച്ച് കടയ്ക്ക് പുറത്തേക്ക് മാറ്റിയതിനാൽ വൻ ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ തൃക്കരിപ്പൂർ അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ കെ.വി. പ്രഭാകരന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ തീ പൂർണമായും അണച്ചു.
അപകടത്തിൽ ജ്വല്ലറിക്കുള്ളിലെ എയർകണ്ടീഷണറിന് കേടുപാടുകൾ സംഭവിച്ചു. മുൻപും ഇതേ ജ്വല്ലറിയിൽ സമാനമായ രീതിയിൽ തീപിടിത്തമുണ്ടായിരുന്നതായി വിവരമുണ്ട്.













Leave a Reply