കാസർകോട്: നിരവധി കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള ആരിക്കാടി ബന്നംകുളം സ്വദേശി അബ്ദുൽ ജലീൽ എന്ന ജല്ലു (28) വിനെയാണ് കുമ്പള പൊലീസ് സംഘം പിടികൂടിയത്. കണ്ണൂർ വളപട്ടണത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അതീവ രഹസ്യമായാണ് പൊലീസ് വലയിലാക്കിയത്.
2021-ൽ ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിലും, കുമ്പളയിലെ ആയുധ നിയമപ്രകാരമുള്ള കേസിലും അബ്ദുൽ ജലീൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഇയാൾ വളപട്ടണത്തുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കുമ്പള എസ്.ഐ അനന്തകൃഷ്ണൻ ആർ. മേനോനും സംഘവും അവിടെയെത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
അന്വേഷണ സംഘത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ പ്രശാന്ത്, മഹേഷ് എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.
കാസർകോട്: വധശ്രമക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി വളപട്ടണത്ത് പിടിയിൽ













Leave a Reply