മൊഗ്രാൽ പുത്തൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് മുസ്ലിം യൂത്ത് ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിക്ടറി പരേഡ് സംഘടിപ്പിക്കുന്നു. മെയ് 17 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് എരിയാലിൽ നിന്നാണ് വിക്ടറി പരേഡ് ആരംഭിക്കുന്നത്.
പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലൂടെ പ്രയാണം നടത്തുന്ന പരേഡ് വൈകുന്നേരം ചൗക്കിയിൽ സമാപിക്കും. പരിപാടിയുടെ മുന്നൊരുക്കങ്ങൾക്കായി ചേർന്ന ആലോചനാ യോഗം മുസ്ലിം യൂത്ത് ലീഗ് കാസർകോട് മണ്ഡലം സെക്രട്ടറി ഷെഫീഖ് പി.ബി.എസ് ഉദ്ഘാടനം ചെയ്തു.
യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശിഹാബ് കെ.ജെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി മൂസ ബാസിത്ത് സ്വാഗതം ആശംസിച്ചു. വിക്ടറി പരേഡ് വൻ വിജയമാക്കാനുള്ള വിപുലമായ തയ്യാറെടുപ്പുകളാണ് നടന്നു വരുന്നത്.
യോഗത്തിൽ യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ ശദീദ് കടവത്ത്, അൽത്താഫ് ചൗക്കി, ജുനൈദ് കമ്പാർ, എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി അൻസാഫ് കുന്നിൽ എന്നിവരും അബ്ബാസ് മൊഗർ, ജംഷീർ കടവത്ത്, സവാദ് കടവത്ത്, ആപ്പു ആസാദ് നഗർ, ഫൈസൽ ആസാദ് നഗർ, ആഷിക് മൊഗർ, ഹമ്രാസ് എരിയാൽ, മുക്താർ മജൽ തുടങ്ങിയവരും സംബന്ധിച്ചു.













Leave a Reply