ഗ്രീൻസ്റ്റാർ ചൗക്കി കുന്നിൽ ജീവിതശൈലീ രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു

ചൗക്കി കുന്നിൽ: മൊഗ്രാൽപുത്തൂർ കുടുംബാരോഗ്യ കേന്ദ്രം, എച്ച്.ഡബ്ല്യു.സി മൊഗ്രാൽപുത്തൂർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഗ്രീൻസ്റ്റാർ ക്ലബ് ചൗക്കി കുന്നിൽ സംഘടിപ്പിച്ച സൗജന്യ ജീവിതശൈലീ രോഗനിർണയ ക്യാമ്പ് ശ്രദ്ധേയമായി.

ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. അബ്ദുള്ളക്കുഞ്ഞി നിർവഹിച്ചു. പ്രദേശവാസികളിൽ വർധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങളെ നേരത്തെ തിരിച്ചറിയാനും കൃത്യമായ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാനും ഇത്തരം ആരോഗ്യ പരിശോധനകൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ജെ.പി.എച്ച്.എൻ. സന്തോഷ്, ആശാ പ്രവർത്തകരായ ഫൗസിയ, മിസിരിയ എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുടെ നിർണയവും തുടർ ചികിത്സകൾക്കായുള്ള ആരോഗ്യ നിർദേശങ്ങളും ക്യാമ്പിൽ പങ്കെടുത്തവർക്ക് ലഭ്യമാക്കി. ക്ലബ് ഭാരവാഹികളും നാട്ടുകാരും പരിപാടിയിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *