ഉദുമ: വിദേശത്ത് ജനിച്ച ഇന്ത്യൻ കുട്ടികളുടെ നാട്ടിലെ ജനന രജിസ്ട്രേഷൻ നടപടികൾ ലളിതമാക്കാനും ഏകജാലക സംവിധാനം ഏർപ്പെടുത്താനും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിക്ക് നിവേദനം നൽകി. ഉദുമ ഗ്രാമപഞ്ചായത്ത് പാലക്കുന്ന് വാർഡ് മെമ്പറും മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡറുമായ കാപ്പിൽ മുഹമ്മദ് ഷിയാസാണ് വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് കുട്ടികളുടെ രജിസ്ട്രേഷൻ കാര്യത്തിൽ പ്രവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ബോധ്യപ്പെടുത്തിയത്.
ഇന്ത്യൻ എംബസി നൽകിയ ജനന സർട്ടിഫിക്കറ്റും പാസ്പോർട്ടും കൈവശമുണ്ടായിട്ടും നാട്ടിലെ തദ്ദേശ സ്ഥാപനങ്ങളിൽ കുട്ടികളുടെ ജനനം രജിസ്റ്റർ ചെയ്യുന്നതിന് നിലവിൽ നിരവധി കടമ്പകളാണുള്ളത്. കുറഞ്ഞ ദിവസത്തെ അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികൾക്ക് കുട്ടികളുടെ ഈ സങ്കീർണ്ണമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കുന്നില്ല.
ഈ സാഹചര്യത്തിൽ അനാവശ്യമായ സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കണമെന്നും, കുട്ടികളുടെ രജിസ്ട്രേഷൻ നടപടികൾ വേഗത്തിൽ തീർപ്പാക്കാൻ സിംഗിൾ വിൻഡോ (ഏകജാലക) സംവിധാനം നടപ്പിലാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. വിഷയം അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായും പ്രവാസികൾക്ക് അനുകൂലമായ തുടർനടപടികൾ ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കാപ്പിൽ മുഹമ്മദ് ഷിയാസ് വ്യക്തമാക്കി.















Leave a Reply