ജിന്ന് ചികിത്സയുടെ മറവിൽ പീഡനം; പ്രതിയായ യുവാവ് മഞ്ചേശ്വരത്ത് പിടിയിൽ

കാസർകോട്: ജിന്ന് ചികിത്സയുടെ മറവിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും തുടർന്ന് പെൺകുട്ടിയുടെ മാതാവിനെയും കൂട്ടി ഒളിച്ചോടുകയും ചെയ്ത യുവാവ് പിടിയിൽ. മലപ്പുറം എടവണ്ണ കുണ്ടുതോട് സ്വദേശി ജസൽ തങ്ങളെയാണ് എടവണ്ണ പൊലീസും നിലമ്പൂർ സ്ക്വാഡും ചേർന്ന് മഞ്ചേശ്വരത്ത് നിന്ന് കസ്റ്റഡിയിലെടുത്തത്.

ചികിത്സയ്ക്കായി പതിനേഴുകാരിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. ചികിത്സയ്ക്കായി ഒപ്പം വന്ന കുട്ടിയുടെ മാതാവുമായി സൗഹൃദം സ്ഥാപിച്ച പ്രതി, പിന്നീട് ഇവരെയും കൂട്ടി ഒളിച്ചോടുകയായിരുന്നു. തുടർന്ന് ഇരുവരും കേരള–കർണാടക അതിർത്തി പ്രദേശമായ ആനക്കല്ലിൽ ഒളിവിൽ കഴിയുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മഞ്ചേശ്വരത്ത് വെച്ച് പ്രതിയെ പിടികൂടിയത്.

നിരവധിപേർക്ക് രോഗശാന്തിയും ജിന്ന് ചികിത്സയും നൽകി വന്നിരുന്നയാളാണ് പിടിയിലായ ജസൽ എന്ന് പൊലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *