കാസർകോട്: ബദിയടുക്കയിൽ 5.61 ഗ്രാം മെത്താംഫിറ്റമിനുമായി മുസാൽ ഹക്കീമിനെ (28) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബദിയടുക്ക എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്‌ടർ ജിഷ്‌ണു പി.ആറും സംഘവും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കൃഷ്. എ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രഭാകരൻ എം.എ, സദാനന്ദൻ പി, ജനാർദ്ദനൻ എൻ, ലിജിൻ ആർ, വനിത സിവിൽ എക്സൈസ് ഓഫീസർ ധന്യ ടി, ഡ്രൈവർ സാഗർ എസ്.ജി എന്നിവരും റെയ്ഡിൽ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി. ലഹരിമരുന്ന് കടത്തിന് പിന്നിലെ കൂടുതൽ കണ്ണികളെ കണ്ടെത്താൻ എക്സൈസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ബദിയടുക്കയിൽ മാരക ലഹരിമരുന്നായ മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ













Leave a Reply