ചെന്നൈ : നിയസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ എല്ലാവരും ഉറ്റ് നോക്കിയ ഒരു സംസ്ഥാനമാണ് തമിഴ്‌നാട്. എല്ലാ അര്‍ത്ഥത്തിലും രാഷ്ട്രീയ നിരീക്ഷകരെ കൂടി ഞെട്ടിക്കുന്നതായിരുന്നു തമിഴ്‌നാട്ടിലെ ടിവികെയുടെ(തമിഴക വെട്രി കഴകം) വിജയം. ഭരണകക്ഷിയായ ഡിഎംകെ തകര്‍ന്നത് മാത്രമല്ല, ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ്റെ കൊളത്തൂരിലെ പരാജയവുമെല്ലാം വലിയ തോതിൽ ചർച്ചയായിരുന്നു.
എന്നാൽ തമിഴ്നാട് തെരഞ്ഞെടുപ്പിൽ തിരുപ്പട്ടൂർ നിയമസഭാ സീറ്റിൽ മുതിർന്ന ഡിഎംകെ നേതാവും സംസ്ഥാന സഹകരണ വകുപ്പ് മന്ത്രിയുമായ കെ ആർ പെരിയകറുപ്പൻ്റെ തോൽവി ഇപ്പോൾ വലിയ രീതിയിൽ ചർച്ചയാവുകയാണ്. കേവലം ഒരു വോട്ടിനാണ് അദ്ദേഹം എതിർ സ്ഥാനാർത്ഥിയായ തമിഴക വെട്രി കഴകത്തിൻ്റെ (ടിവികെ) സീനിവാസ സേതുപതിയോട് പരാജയപ്പെട്ടത്. ഓരോ വോട്ടിന്റെയും ‘വില’ എന്താണെന്ന് തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്.















Leave a Reply