കാസർകോട്: പതിനേഴുകാരിയായ പെൺകുട്ടിയെ രഹസ്യമായി വിവാഹം കഴിപ്പിച്ചയച്ച സംഭവത്തിൽ ശൈശവ വിവാഹ നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉന്നതിയിൽ താമസിക്കുന്ന 17-കാരിയെയാണ് ഏതാനും ദിവസങ്ങൾക്ക് മുൻപ് മംഗളൂരു സ്വദേശിയായ യുവാവ് വിവാഹം കഴിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ചൈൽഡ് ഡെവലപ്മെന്റ് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബദിയടുക്ക പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മാതാപിതാക്കളുടെ ഒത്താശയോടെ അതീവ രഹസ്യമായിട്ടാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയതെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.















Leave a Reply