നിലേശ്വരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽനൂറ്റാണ്ട് നീണ്ട പൊതുസേവന ആഘോഷങ്ങളുടെ ഭാഗമായി ബിജെപിയുടെ നേതൃത്വത്തിൽ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. ബി.ജെ.പി കാസർഗോഡ് ജില്ലാ മെഡിക്കൽ സെല്ലും നിലേശ്വരം മുൻസിപ്പൽ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ‘സേവാ സങ്കൽപ് അഭിയാൻ’ പരിപാടിയുടെ ഭാഗമായാണ് നിലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് വൃക്ഷത്തൈ നടീൽ സംഘടിപ്പിച്ചത്.
റെയിൽവേ സ്റ്റേഷൻ മാസ്റ്റർ സന്തോഷ് കുമാർ മീണ ഫലവൃക്ഷത്തൈ നട്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് സ്റ്റേഷൻ പരിസരത്തെ വിവിധ ഭാഗങ്ങളിലായി കൂടുതൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.
ബി.ജെ.പി കാസർഗോഡ് ജില്ലാ മെഡിക്കൽ സെൽ കൺവീനർ ഡോ. ഷൈജു ചുള്ളിപ്പുറം, ബി.ജെ.പി നിലേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി എ.കെ. ചന്ദ്രൻ, മണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ. രഞ്ജിത്ത് എം. ദേവൻ നിലേശ്വരം, അശോകൻ നിലേശ്വരം തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. നിരവധി പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.













Leave a Reply