ജില്ലാ കായികമേളയിൽ എസ്. അവന്തികയ്ക്ക് ഹാട്രിക് തിളക്കം; ബാഡ്മിന്റണിലും സംസ്ഥാന തലത്തിലേക്ക്

പാക്കം: ജില്ലാ കായികമേളയിൽ പങ്കെടുത്ത മൂന്നിനങ്ങളിലും ഒന്നാമതെത്തി ഹാട്രിക് വിജയവുമായി പാക്കം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി എസ്. അവന്തിക. ജൂനിയർ ഗേൾസ് വിഭാഗത്തിൽ 800 മീറ്റർ, 1500 മീറ്റർ, 3000 മീറ്റർ ഓട്ടമത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയാണ് താരം സംസ്ഥാനതല മത്സരത്തിന് അർഹത നേടിയത്.

അത്ലറ്റിക്സിന് പുറമെ ബാഡ്മിന്റൺ സംസ്ഥാനതല മത്സരത്തിലേക്കും അവന്തിക യോഗ്യത നേടിയിട്ടുണ്ട്. സ്കൂളിലെ കായിക അധ്യാപിക ശ്രീജ അത്ലറ്റിക്സിലും, ജിതിൻ പെരിയ ബാഡ്മിന്റണിലും പരിശീലനം നൽകുന്നു. പാക്കത്ത് പടിഞ്ഞാറ്റയിൽ വീട്ടിൽ കെ. സതീശൻ-സരിത ദമ്പതികളുടെ മൂത്ത മകളാണ്. സഹോദരൻ അൻവിൻ ഇതേ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.

Leave a Reply

Your email address will not be published. Required fields are marked *