കാസർകോട് ആസ്റ്റർ മിംസിൽ സൗജന്യ ഹൃദ്രോഗ നിർണ്ണയ ക്യാമ്പ് ആരംഭിച്ചു

കാസർകോട്: ലോക ഹൃദയദിനത്തോടനുബന്ധിച്ച് കാസർകോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ഹൃദ്രോഗ നിർണ്ണയ ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിന്റെ ഭാഗമായി സെപ്റ്റംബർ 29 വരെ സൗജന്യ ഇ.സി.ജി പരിശോധനയും വിദഗ്ധ ഡോക്ടർ കൺസൾട്ടേഷനും ലഭ്യമായിരിക്കും. ഞായറാഴ്ചകളിലും പൊതുജനങ്ങൾക്ക് ഈ സൗജന്യ സേവനം പ്രയോജനപ്പെടുത്താം.

ക്യാമ്പിനോടനുബന്ധിച്ച് ആകർഷകമായ ഇളവുകളോടെ ‘ആസ്റ്റർ സ്പന്ദന’ സമഗ്ര ഹൃദയാരോഗ്യ പരിശോധനാ പാക്കേജും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. 950 രൂപ മാത്രമാണ് ഇതിന്റെ നിരക്ക്.

‘ആസ്റ്റർ സ്പന്ദന’ പാക്കേജിൽ ഉൾപ്പെടുന്ന പ്രധാന പരിശോധനകൾ:

  • ഹൃദ്രോഗ വിദഗ്ധന്റെ കൺസൾട്ടേഷൻ
  • ഇ.സി.ജി (ECG)
  • എക്കോ സ്ക്രീനിങ് (Echo Screening)
  • ടി.എം.ടി പരിശോധന (TMT)
  • ഹീമോഗ്ലോബിൻ (Hb)
  • പ്രമേഹ പരിശോധന (FBS)
  • ക്രിയാറ്റിനിൻ (Creatinine)
  • ലിപിഡ് പ്രൊഫൈൽ (Lipid Profile)

ക്യാമ്പിൽ പങ്കെടുക്കാനും മുൻകൂട്ടി ബുക്ക് ചെയ്യാനും കൂടുതൽ വിവരങ്ങൾ അറിയാനും 7034001111 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *