മൊഗ്രാൽ പുത്തൂരിൽ മുൻ പ്രവാസി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

മൊഗ്രാൽ പുത്തൂർ: മുൻ പ്രവാസിയായ യുവാവ് നാട്ടിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കമ്പാർ സ്വദേശി അഷ്റഫ് ദേശംകുളം (47) ആണ് മരിച്ചത്. ബുധനാഴ്‌ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.

ജോലിസ്ഥലത്ത് വെച്ച് പെട്ടെന്ന് കുഴഞ്ഞുവീണ അഷറഫിനെ ഉടൻ തന്നെ കാസർകോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീർഘകാലം പ്രവാസിയായിരുന്ന ഇദ്ദേഹം അടുത്തിടെയാണ് നാട്ടിൽ സ്ഥിരതാമസമാക്കിയത്. രണ്ടു മാസം മുൻപാണ് ഇദ്ദേഹത്തിന്റെ സഹോദരൻ ഗഫൂർ മുംബൈയിൽ വെച്ച് മരണപ്പെട്ടത്.

ഭാര്യ: റംല. മക്കൾ: റിഫായി, റാഹിദ്, ആസിയ, സൽമാൻ, സഫ്‌വാൻ (എല്ലാവരും വിദ്യാർത്ഥികൾ). മറ്റു സഹോദരങ്ങൾ: മിസ്‌റിയ, മുഹമ്മദ് (അറന്തോട്), സിദീഖ് മജൽ, ജലാൽ.

ഖബറടക്കം വ്യാഴാഴ്‌ച രാവിലെ 8 മണിക്ക് കോട്ടക്കുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *