ആദൂരിൽ വീട് കുത്തിത്തുറന്ന് കവർച്ച; ഏഴര പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നു

കാസർകോട്: വീട്ടുകാർ ജോലിക്ക് പോയ സമയം നോക്കി വീടിന്റെ പിൻവാതിൽ തകർത്ത് വൻ കവർച്ച. ആദൂർ ബള്ളക്കാട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സദാനന്ദന്റെ (53) വീട്ടിലാണ് കവർച്ച നടന്നത്. ഏഴര പവൻ സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് വീട്ടുകാരുടെ പരാതി.

ഇന്നലെ രാവിലെ എട്ട് മണിക്കും ഉച്ചയ്ക്ക് രണ്ട് മണിക്കുമിടയിലുള്ള സമയത്താണ് സംഭവം. രാവിലെ സദാനന്ദൻ ഓട്ടോ ഓടിക്കാനും ഭാര്യ വിദ്യാനഗറിലെ സ്വകാര്യ ആശുപത്രിയിലെ ജോലിക്കും പോയിരുന്നതിനാൽ വീട്ടിൽ ആളുണ്ടായിരുന്നില്ല. ഉച്ചയ്ക്ക് രണ്ട് മണിയോടെ സദാനന്ദൻ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

വീടിന്റെ പിറകുവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തുകടന്നത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന നെക്ലേസ്, ബ്രേസ്‌ലെറ്റ്, ചെയിൻ, രണ്ട് കമ്മലുകൾ, അഞ്ച് മോതിരങ്ങൾ എന്നിവയാണ് കവർന്നത്. സ്വർണ്ണാഭരണങ്ങൾ ഉൾപ്പെടെ ഏകദേശം എട്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പരാതിയിൽ പറയുന്നു.

സംഭവത്തിൽ ആദൂർ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *