വൊർക്കാടിയിൽ ദിശതെറ്റിയെത്തിയ കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു; ബാക്രവയൽ സ്വദേശി മുഹമ്മദിന്റെ മയ്യത്ത് ഖബറടക്കി

മഞ്ചേശ്വരം: കാസർകോട് വൊർക്കാടിയിൽ ദിശതെറ്റിയെത്തിയ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. ബാക്രവയൽ തലക്കി സ്വദേശിയും ബട്ടിപ്പദവിൽ താമസക്കാരനുമായ ടി. മുഹമ്മദ് എന്ന ലത്തീഫ് (30) ആണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ട് 5.30-ഓടെ വൊർക്കാടി ബേക്കറി ജംഗ്ഷനിലായിരുന്നു അപകടം. മുഹമ്മദ് സഞ്ചരിച്ച ബൈക്കിലേക്ക് എതിർദിശയിൽനിന്ന് അമിതവേഗതയിലെത്തിയ കാർ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ ഉടൻതന്നെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഉമ്മറിന്റെയും നഫീസയുടെയും മകനാണ് മരിച്ച മുഹമ്മദ്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബാക്രവയൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. അപകടവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *