തെരുവുനായ ശല്യം: എബിസി കേന്ദ്രങ്ങൾ തുടങ്ങാൻ സ്ഥലം കണ്ടെത്താൻ നിർദ്ദേശം; വിപുലമായ യോഗം അടുത്ത മാസം

കാസർകോട്: തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനായുള്ള അനിമൽ ബർത്ത് കൺട്രോൾ (എബിസി) കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അടിയന്തരമായി സ്ഥലം കണ്ടെത്തണമെന്ന് ജില്ലാ ആസൂത്രണസമിതി (ഡിപിസി) നിർദ്ദേശിച്ചു. എബിസി പദ്ധതികളുടെ ഏകോപനവും പ്രവർത്തനവും കൂടുതൽ വേഗത്തിലാക്കുന്നതിനായി അടുത്ത മാസം ആദ്യവാരം തദ്ദേശ സ്ഥാപനങ്ങളുടെ വിപുലമായ യോഗം വിളിച്ചു ചേർക്കും.

ജില്ലാ ആസൂത്രണസമിതി ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം അധ്യക്ഷത വഹിച്ചു. തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ തദ്ദേശ തലത്തിൽ തന്നെ ഫലപ്രദമായ വന്ധ്യംകരണ-പ്രതിരോധ സംവിധാനങ്ങൾ ഒരുക്കേണ്ടത് അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. എബിസി കേന്ദ്രങ്ങൾ സജ്ജമാക്കാൻ ആവശ്യമായ ഭൂമി കണ്ടെത്തുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾ മുൻഗണന നൽകണം.

ജില്ലാ കളക്ടർ ശ്രീധന്യാ സുരേഷ്, ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾ, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാർ, സെക്രട്ടറിമാർ, വിവിധ വകുപ്പുകളിലെ നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു. പഞ്ചായത്തുകളിലെയും നഗരസഭകളിലെയും വാർഷിക പദ്ധതികളുടെ പുരോഗതിയും യോഗം അവലോകനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *