ആലംപാടി: സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സഹപ്രവർത്തകന്റെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സഹായഹസ്തവുമായി ആസ്ക് ആലംപാടി. നാൽത്തടുക്ക സ്വദേശിയായ യുവാവിന്റെ ഭവന നിർമാണത്തിനായാണ് ആസ്ക് സംഘടന ധനസഹായം നൽകിയത്.
ആസ്ക് ജി.സി.സി ‘കാരുണ്യ വർഷ’ ഭവന പദ്ധതിയുടെ ഭാഗമായി നിർമാണ സാമഗ്രികൾ വാങ്ങുന്നതിനായി 25,000 രൂപയാണ് കൈമാറിയത്. ക്ലബ്ബ് ഓഫീസിൽ നടന്ന ചടങ്ങിൽ ആസ്ക് ജി.സി.സി അംഗം റഹീം സി, കമ്മിറ്റി അംഗം മെഹറൂഫ് മേനത്തിന് തുക കൈമാറി. ചടങ്ങിൽ ജി.സി.സി അംഗങ്ങളായ മജീദ് എസ്.ടി, അമാനുല്ല എം.കെ തുടങ്ങിയവർ സംബന്ധിച്ചു.













Leave a Reply