പരപ്പയിൽ അനധികൃത ഖനനം: വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തി

കാസർകോട്: പരപ്പയിൽ വ്യാപകമായി അനധികൃത ഖനനം നടക്കുന്നുവെന്ന പരാതിയെ തുടർന്ന് വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തി. ജിയോളജി വകുപ്പ് അനുമതി നൽകിയ സ്ഥലത്തിന് തൊട്ടടുത്തുള്ള മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ച് അനധികൃതമായി ഖനനം നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസിന്റെ അപ്രതീക്ഷിത നടപടി.

വിജിലൻസ് ഡിവൈ.എസ്.പി വിശ്വംബരന്റെ നിർദേശപ്രകാരം വിജിലൻസ് ഇൻസ്‌പെക്ടർ ശ്രീദാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. എ.എസ്.ഐ ജയചന്ദ്രൻ ഒളവറ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ.വി. ജയൻ, ഷീബ, സിവിൽ പൊലീസ് ഓഫീസർമാരായ രാഹുൽ, വിജേഷ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. അനുവദിച്ച അളവിലും വിസ്തൃതിയിലും കവിഞ്ഞ് ഖനനം നടന്നിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ വിജിലൻസ് സംഘം വിശദമായി പരിശോധിച്ചു. കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിജിലൻസ് തുടർനടപടികൾ സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *