ഗ്യാനേഷ് കുമാർ രാജിവെക്കണം: രാജ്യവ്യാപക പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി ഐ.എൻ.എൽ നൈറ്റ് മാർച്ച് ഇന്ന് കാസർകോട്ട്

കാസർകോട്: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ നാഷണൽ ലീഗ് (ഐ.എൻ.എൽ) കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് (ചൊവ്വ) നൈറ്റ് മാർച്ച് സംഘടിപ്പിക്കുന്നു.

ഒക്ടോബർ 13 ചൊവ്വാഴ്ച രാത്രി 8 മണിക്ക് കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നാണ് മാർച്ച് ആരംഭിക്കുന്നത്. തുടർന്ന് നഗരം ചുറ്റി പഴയ ബസ് സ്റ്റാൻഡിൽ സമാപിക്കും.

ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്ഷപാതപരമായ നിലപാടുകൾക്കെതിരെയും നടക്കുന്ന ജനകീയ പോരാട്ടങ്ങൾക്ക് കരുത്തുപകരാനാണ് നൈറ്റ് മാർച്ച് സംഘടിപ്പിക്കുന്നതെന്ന് ഐ.എൻ.എൽ ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം അറിയിച്ചു. പരിപാടിയിൽ പ്രമുഖ നേതാക്കളും പ്രവർത്തകരും അണിനിരക്കും.

Leave a Reply

Your email address will not be published. Required fields are marked *