പെരിന്തൽമണ്ണ: മലപ്പുറം പെരിന്തൽമണ്ണയിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി (MDMA) നഴ്സിങ് വിദ്യാർത്ഥിനിയടക്കം രണ്ടുപേരെ പോലീസ് പിടികൂടി. മണ്ണാർമല സ്വദേശി ജാസിർ അർഷാദ്, പെരിന്തൽമണ്ണ ജൂബിലി റോഡ് സ്വദേശിനി ഷഹന മിദ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
പ്രതികളിൽ നിന്നായി 11.63 ഗ്രാം എംഡിഎംഎ പോലീസ് സംഘം പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇരുവരും പിടിയിലാകുന്നത്. പിടിയിലായ ഷഹന മിദ നഴ്സിങ് വിദ്യാർത്ഥിനിയാണെന്ന് പോലീസ് അറിയിച്ചു.














Leave a Reply