വേണൂർ: ഗാന്ധിജയന്തി ദിനത്തിൽ കാരുണ്യത്തിന്റെ ഉദാത്ത മാതൃക തീർത്ത് കതിർവരമ്പ് കൂട്ടായ്മ വേണൂർ. ദിനാചരണത്തിന്റെ ഭാഗമായി കാസർഗോഡ് ജനറൽ ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് കൂട്ടായ്മ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തുടർച്ചയായ അഞ്ചാം വർഷമാണ് കതിർവരമ്പ് കൂട്ടായ്മ ഗാന്ധിജയന്തി ദിനത്തിൽ ജനറൽ ആശുപത്രിയിൽ രക്തദാന ക്യാമ്പ് ഒരുക്കുന്നത്.
ഗാന്ധിജയന്തി ദിനത്തിൽ ജീവൻ രക്ഷാ സന്ദേശവുമായി നടത്തിയ ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു. ചന്ദ്രശേഖരൻ അടുക്കം, നവീൻ പി.എസ്., സുനിൽ കുമാർ, മധു ഇ., ശ്രീകുമാർ, അനീഷ് വേണൂർ, നിവേദ് ഇ., നിതിൻ, വിഷ്ണുരാജ്, അവിനാഷ്, ശരത്, സതീശൻ എ., സുനിൽ കുമാർ കെയർവെൽ, വിജയ് കൃഷ്ണ എന്നിവർ രക്തം ദാനം ചെയ്തു.
കൂട്ടായ്മ രക്ഷാധികാരി വേണുഗോപാലൻ മുടത്തുങ്കൽ, വൈസ് പ്രസിഡന്റുമാരായ മധു ഇ., സുരേഷ് കുമാർ, ജോയിന്റ് സെക്രട്ടറിമാരായ വിഷ്ണുരാജ്, ശ്രീഹരി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. വരും വർഷങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.














Leave a Reply