സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവ് വി. ശശി നീലേശ്വരം അന്തരിച്ചു

കാസർകോട്: പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ വി. ശശി നീലേശ്വരം (75) അന്തരിച്ചു. അസുഖബാധിതനായി ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാവിലെയോടെയാണ് വിടപറഞ്ഞത്. സംസ്‌കാരം പിന്നീട് നടക്കും.

നാടകരംഗത്തെ സമഗ്ര സംഭാവനകൾ മാനിച്ച് 2023-ലെ കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. നിരവധി പ്രൊഫഷണൽ, അമച്വർ നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട്.

ഭാര്യ: മോത്തിറാണി.

മക്കൾ: ശാന്തി, ഉണ്ണികൃഷ്‌ണൻ.

Leave a Reply

Your email address will not be published. Required fields are marked *