ലഹരിക്കടത്തും വധശ്രമവും അടക്കം അഞ്ച് കേസുകൾ; ‘ലാവാ സമീർ’ കാപ്പ ചുമത്തി ജയിലിൽ

കാഞ്ഞങ്ങാട്: വിവിധ ക്രിമിനൽ കേസുകളിലെ പ്രതിയായ അജാനൂർ തെക്കുപുറം സ്വദേശി ലാവാ സമീർ എന്ന ടി.എം. സമീർ (39) കാപ്പ നിയമപ്രകാരം അറസ്റ്റിലായി. ഹൊസ്‌ദുർഗ് പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിലടച്ചു.

2021 മുതൽ ഹൊസ്‌ദുർഗ്, കുമ്പള, രാജപുരം തുടങ്ങിയ സ്റ്റേഷൻ പരിധികളിൽ നരഹത്യാശ്രമം, ദേഹോപദ്രവം ഏൽപ്പിക്കൽ, എംഡിഎംഎ വിൽപനയും കൈവശം വെക്കലും ഉൾപ്പെടെ അഞ്ച് ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെയുണ്ട്. 31.2 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിൽ കുമ്പള പൊലീസും ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെത്തുടർന്ന് ഇതിനുമുൻപ് 2015, 2025 വർഷങ്ങളിലും ജില്ലാ കളക്ടർ ഇയാൾക്കെതിരെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു.

ജില്ലാ പൊലീസ് മേധാവി പി. നിധിൻരാജിൻ്റെ നിർദ്ദേശപ്രകാരം ഡിവൈഎസ്‌‌പി എം.വി. അനിൽ കുമാറിന്റെ മേൽനോട്ടത്തിലാണ് നടപടി. ഹൊസ്‌ദുർഗ് ഇൻസ്പെക്ടർ കെ.പി. ഷൈൻ, സബ് ഇൻസ്പെക്ടർ കെ.പി. രമേശൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുനീഷ്, ജയരാജ്, സിവിൽ പൊലീസ് ഓഫീസർ പി. രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *