കാസർകോട്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരള സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായെന്ന് ആരോപിച്ച് ബിജെപി കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ബിജെപി തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റിനു നേരെ കോൺഗ്രസ് ആക്രമണം ഉണ്ടായെന്നാരോപിച്ചും കൂടിയായിരുന്നു പ്രതിഷേധം.
കറന്തക്കാട് നിന്നും ആരംഭിച്ച പ്രകടനം പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. തുടർന്ന് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതിൽ സംസ്ഥാന സർക്കാരിന് വീഴ്ച സംഭവിച്ചതായി ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി ആരോപിച്ചു. കേന്ദ്രമന്ത്രിമാർക്കെതിരെ കോൺഗ്രസ് നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെയും അവർ വിമർശനം ഉന്നയിച്ചു.
ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി.ആർ. സുനിൽ, ജില്ലാ ട്രഷറർ വീണ അരുൺ ഷെട്ടി, ജില്ലാ സെൽ കോർഡിനേറ്റർ സുകുമാർ കുദ്രെപ്പാടി, മണ്ഡലം പ്രസിഡന്റ് ഗുരുപ്രസാദ് പ്രഭു, മണ്ഡലം ജനറൽ സെക്രട്ടറിമാരായ രവീന്ദ്ര റൈ, ദിവ്യ സന്ദീപ് എന്നിവരും മധൂർ, മൊഗ്രാൽ പുത്തൂർ പഞ്ചായത്തുകളിലെയും കാസർകോട് മുനിസിപ്പാലിറ്റിയിലെയും ഭാരവാഹികളും ജനപ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.














Leave a Reply