കാസർകോട് ആദ്യമായി കാർഡിയാക് എം.ആർ.ഐ വിജയകരമായി പൂർത്തിയാക്കി കെയർവെൽ ഹോസ്പിറ്റൽ

കാസർകോട്: ലോക ഹൃദയദിനത്തിൽ ജില്ലയിലെ ആരോഗ്യ മേഖലയ്ക്ക് അഭിമാനമായി കെയർവെൽ ഹോസ്പിറ്റൽ. കാസർകോട് ജില്ലയിൽ ആദ്യമായി അത്യാധുനിക ‘കാർഡിയാക് എം.ആർ.ഐ’ (Cardiac MRI) പരിശോധന വിജയകരമായി പൂർത്തിയാക്കി കെയർവെൽ ഹോസ്പിറ്റൽ ചരിത്ര നേട്ടം സ്വന്തമാക്കി. ഇതോടെ ജില്ലയിൽ വളരെ കുറഞ്ഞ ചിലവിൽ ഈ അത്യാധുനിക സേവനം ലഭ്യമാക്കുന്ന ഏക സ്ഥാപനമായി കെയർവെൽ മാറി.

ഹൃദ്രോഗ നിർണയ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുന്നതാണ് കാർഡിയാക് എം.ആർ.ഐ പരിശോധന. മുൻപ് ഇത്തരം അത്യാധുനിക പരിശോധനകൾക്കായി മംഗലാപുരത്തെയോ മറ്റ് നഗരങ്ങളെയോ ആശ്രയിക്കേണ്ടിയിരുന്ന കാസർകോട്ടെ ജനങ്ങൾക്ക്, ഇനി മുതൽ സ്വന്തം നാട്ടിൽ തന്നെ ചുരുങ്ങിയ ചിലവിൽ ഇത് ലഭ്യമാകും എന്നത് വലിയൊരു ആശ്വാസമാണ്.

വിദഗ്ദ്ധ ഡോക്ടർമാരുടെയും മെഡിക്കൽ സംഘത്തിന്റെയും നേതൃത്വത്തിലാണ് പരിശോധന വിജയകരമായി പൂർത്തിയാക്കിയത്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗുകൾക്കുമായി +91 8848642654, 04994209490 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *