കാസർകോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുജന സേവന രംഗത്ത് 25 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ‘സേവാ സങ്കൽപ്പ് അഭിയാന്റെ’ ഭാഗമായി ബിജെപി കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ ജനറൽ ആശുപത്രിയിൽ വെച്ച് രക്തദാനം നടത്തി ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു.
സമാനതകളില്ലാത്ത പൊതുസേവന ചരിത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അശ്വിനി വ്യക്തമാക്കി. കോടിക്കണക്കിന് ജനങ്ങൾക്ക് സൗജന്യ ആരോഗ്യ പരിരക്ഷയും ഭക്ഷ്യധാന്യങ്ങളും ഉറപ്പാക്കിയ ഭരണാധികാരി എന്ന നിലയിൽ രാജ്യം എക്കാലവും അദ്ദേഹത്തെ നന്ദിയോടെ ഓർക്കുമെന്നും അവർ പറഞ്ഞു. കാമ്പയിന്റെ ഭാഗമായി ഒക്ടോബർ 17 വരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസർകോട് ജനറൽ ആശുപത്രി എന്നിവിടങ്ങളിലെ ബ്ലഡ് ബാങ്കുകളിലേക്ക് ആവശ്യാനുസരണം രക്തം നൽകാൻ ജില്ലയിൽ നിന്നുള്ള അയ്യായിരത്തോളം ബിജെപി പ്രവർത്തകർ സജ്ജമാണെന്നും ജില്ലാ പ്രസിഡന്റ് കൂട്ടിച്ചേർത്തു.
ചടങ്ങിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി.ആർ. സുനിൽ, ജില്ലാ വൈസ് പ്രസിഡന്റ് പി. രമേശ്, ജില്ലാ സെക്രട്ടറി പ്രമീള മജൽ, ജില്ലാ മീഡിയ കൺവീനർ വൈ. കൃഷ്ണദാസ്, ജില്ലാ സെൽ കോർഡിനേറ്റർ സുകുമാർ കുദ്രെപ്പാടി എന്നിവർ പങ്കെടുത്തു.
കൂടാതെ, കാസർകോട് മണ്ഡലം പ്രസിഡന്റ് ഗുരുപ്രസാദ് പ്രഭു, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ദിവ്യ സന്ദീപ്, രവീന്ദ്ര റൈ, യുവമോർച്ച ജില്ലാ പ്രസിഡന്റ് അശ്വിൻ കൊല്ലാലയിൽ, ജനറൽ സെക്രട്ടറി പ്രദീപ്, മഹിളാമോർച്ച ഭാരവാഹികളായ ലീലാവതി, മമതാ സാഗർ എന്നിവരും സംബന്ധിച്ചു.














Leave a Reply