കാസർകോട്: ബൈക്കിൽ മൂന്ന് കിലോ കഞ്ചാവ് കടത്തിയ കേസിൽ പ്രതിയായ പടന്ന സ്വദേശിക്ക് മൂന്ന് വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പടന്ന ആലക്കൽ സ്വദേശി ടി. റിതിക് (42) നെയാണ് കാസർകോട് ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണമെന്നും വിധിയിലുണ്ട്.
2014 ഒക്ടോബർ 21-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ വീടിന് സമീപത്തുള്ള റോഡിലൂടെ ബൈക്കിൽ കഞ്ചാവ് കടത്തുന്നതിനിടെയാണ് പ്രതി എക്സൈസിന്റെ പിടിയിലാകുന്നത്. നീലേശ്വരം റേഞ്ച് ഇൻസ്പെക്ടർ സജി മത്തായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തിയത്.
തുടർന്ന് കേസിൽ വിശദമായ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ആയിരുന്ന എ.എൻ. ഷായാണ്. പ്രോസിക്യൂഷൻ വാദങ്ങളും തെളിവുകളും പരിശോധിച്ച ശേഷമാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്.














Leave a Reply