പിലിക്കോട് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉജ്ജ്വല വിജയം. എൽഡിഎഫ് സ്ഥാനാർഥി ടി. ഓമന 297 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷത്തിനാണ് വാർഡ് നിലനിർത്തിയത്.
വോട്ടെണ്ണലിന്റെ തുടക്കം മുതൽ വ്യക്തമായ ലീഡ് നിലനിർത്തിയ എൽഡിഎഫ്, എതിർ സ്ഥാനാർഥികളെ ബഹുദൂരം പിന്നിലാക്കിയാണ് സീറ്റ് സ്വന്തമാക്കിയത്. യുഡിഎഫ് സ്ഥാനാർഥി കെ. സന്ധ്യ, ബിജെപി സ്ഥാനാർഥി കെ. ഉമാവതി എന്നിവരാണ് ഇവിടെ മത്സരരംഗത്തുണ്ടായിരുന്നത്.
വനിതാ സംവരണ വാർഡായ പിലിക്കോട് രണ്ടാം വാർഡിൽ തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിൽ 81.15 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. വാർഡിലെ ആകെയുള്ള 1,113 വോട്ടർമാരിൽ 903 പേരാണ് പിലിക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ബൂത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചത്.
മുമ്പ് വാർഡ് മെമ്പറായിരുന്ന എൽഡിഎഫിലെ മിനി ആരോഗ്യപരമായ കാരണങ്ങളാൽ രാജിവെച്ചതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. നേരത്തെ 2015 മുതൽ അഞ്ച് വർഷം വാർഡ് മെമ്പറായി മികച്ച പ്രവർത്തനം കാഴ്ചവെച്ച ടി. ഓമനയെ തന്നെ വീണ്ടും രംഗത്തിറക്കിയാണ് എൽഡിഎഫ് വിജയം ആവർത്തിച്ചത്.














Leave a Reply