കുന്നിൽ യങ് ചാലഞ്ചേർസ് മെഗാ ലക്കി ഡ്രോ: വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

മൊഗ്രാൽ പുത്തൂർ: കുന്നിൽ യങ് ചാലഞ്ചേർസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഗാ ലക്കി ഡ്രോയിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

അഡ്രസ്സ് വില്ലയിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് ബമ്പർ സമ്മാനമായ ഐഫോൺ 17 പ്രോ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ വിജയികൾക്ക് കൈമാറി. ബമ്പർ സമ്മാനത്തിന് പുറമെ മറ്റ് വിജയികൾക്കുള്ള സർപ്രൈസ് സമ്മാനങ്ങളും പ്രോത്സാഹന സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് മാഹിൻ കുന്നിൽ, ട്രഷറർ ഔഫു കസബ്, മനാഫ് വൈക്കിംഗ്, ബി. എസ്. നച്ചി, ഷിബാൻ, ജലാൽ വലിയവളപ്പ്, ജാബിർ കുന്നിൽ, ഇർഫാൻ കുന്നിൽ, പി. എച്ച്. അഫ്റാസ്, കെ. ബി. അബ്ദുല്ല കുഞ്ഞി, ഹുസൈൻ കൊക്കടം, അനസ്, അഹ്റാസ്, സാദിഖ്, കെ. ബി. ബാപ്പുട്ടി തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *