കളഞ്ഞുകിട്ടിയ 29,500 രൂപ ഉടമസ്ഥന് തിരികെ നൽകി ഓട്ടോ ഡ്രൈവർ രാഘവൻ മാതൃകയായി

പാലക്കുന്ന്: കളഞ്ഞുകിട്ടിയ തുക ഉടമസ്ഥന് തിരികെ നൽകി സത്യസന്ധതയുടെ ഉത്തമ മാതൃകയായിരിക്കുകയാണ് പാലക്കുന്നിലെ ഓട്ടോറിക്ഷാ ഡ്രൈവർ രാഘവൻ. കോട്ടിക്കുളം പള്ളിക്കാൽ സ്വദേശി ഷാഫി ഹാജിയുടെ കളഞ്ഞുപോയ 29,500 രൂപയാണ് രാഘവൻ സുരക്ഷിതമായി അദ്ദേഹത്തിന് കൈമാറിയത്.

യാത്രയ്ക്കിടെ അബദ്ധത്തിൽ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കില്ലെന്ന ആശങ്കയിലായിരുന്നു ഷാഫി ഹാജി. എന്നാൽ, തുക കൈക്കലാക്കാൻ ശ്രമിക്കാതെ ഉടൻതന്നെ ഉടമസ്ഥനെ കണ്ടെത്തി പണം തിരികെ ഏൽപ്പിക്കാൻ രാഘവൻ മുന്നോട്ടുവരികയായിരുന്നു.

പണം നഷ്ടപ്പെട്ട ഷാഫി ഹാജി രാഘവന്റെ സത്യസന്ധതയെ നിറകണ്ണുകളോടെ പ്രശംസിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. നന്മയും ആത്മാർഥതയും ഇന്നും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നു എന്നതിന്റെ തെളിവാണ് രാഘവന്റെ ഈ പ്രവർത്തിയെന്ന് നാട്ടുകാർ പറഞ്ഞു. സംഭവമറിഞ്ഞതോടെ രാഘവന് അഭിനന്ദനങ്ങളുമായി സഹപ്രവർത്തകരും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *